มาลายาลัม
പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ഒരു ദേവി ക്ഷേത്രമാണ് താഴൂർ ഭഗവതി ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. വള്ളിക്കോട്, വാഴമുട്ടം കിഴക്ക്, വാഴമുട്ടം, മുള്ളനിക്കാട് എന്നീ നാലു കരകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ക്ഷേത്ര ഭരണം നടത്തുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രം 2021ൽ പുനർനിർമിക്കുകയുണ്ടായി. പത്തനംതിട്ടയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയായി അച്ചൻകോവിലാറിന് തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണിത്.