⛪ Verski objekat

പുഴയ്ക്കൽ ധർമ്മശാസ്താക്ഷേത്രം

malajalam

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പുഴയ്ക്കൽ ധർമ്മശാസ്താക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ - കുന്നംകുളം - കോഴിക്കോട് റൂട്ടിൽ അടാട്ട് ഗ്രാമപഞ്ചായത്തിന്റെയും തൃശ്ശൂർ കോർപ്പറേഷന്റെയും അതിർത്തിയിൽ പുഴയ്ക്കൽ എന്ന സ്ഥലത്ത് പുഴയ്ക്കൽപ്പുഴയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. താരകബ്രഹ്മമൂർത്തിയായ ധർമ്മശാസ്താവ് പ്രധാനമൂർത്തിയായി കുടികൊള്ളുന്ന ഈ ക്ഷേത്രം നിരവധി ഭക്തജനങ്ങളെ ആകർഷിച്ചുവരുന്നുണ്ട്. ക്ഷേത്രത്തോട് ചേർന്നുള്ള പുഴയിൽ നടത്തിവരുന്ന ബലിതർപ്പണം വിശേഷമാണ്. ശബരിമല തീർത്ഥാടനക്കാലത്ത് ഗുരുവായൂർ ക്ഷേത്രദർശനത്തിനുപോകുന്ന ഭക്തരിൽ ചിലർ ഇവിടെയും വരാറുണ്ട്. പ്രഭാസത്യകസമേതനായ ശാസ്താവിനെക്കൂടാതെ ഗണപതി, ദുർഗ്ഗ, ഭദ്രകാളി, രക്തേശ്വരി നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും പ്രതിഷ്ഠകളായുണ്ട്. മീനമാസത്തിലെ ഉത്രം നാളിൽ നടത്തപ്പെടുന്ന പൈങ്കുനി ഉത്രം വിളക്കാണ് ക്ഷേത്രത്തിലെ മുഖ്യ ആഘോഷം. കൂടാതെ, മണ്ഡലകാലം, കർക്കടകവാവ്, തുലാവാവ്, ശിവരാത്രി തുടങ്ങിയവയും അതിവിശേഷമാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു സമിതിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.

Pročitaj više na VikipedijiIzvor: Vikipedija · CC BY-SA 4.0

Hoteli u blizini

Šta videti u blizini