Malayalam
തിരുവനന്തപുരം ജില്ലയിലെ രണ്ട് വിളക്കുമാടങ്ങളിൽ ഒന്നാണ് അഞ്ചുതെങ്ങ് വിളക്കുമാടം. കടക്കാവൂർ തീവണ്ടി സ്റ്റേഷനിൽ നിന്ന് ഇവിടേയ്ക്ക് 6 കിലോമീറ്റർ ദൂരമാണുള്ളത്. 36 മീറ്റർ ഉയരമുള്ള വൃത്താകൃതിയിലുള്ള കോൺക്രീറ്റ് സ്തംഭമാണിതിനുള്ളത്. കറുപ്പും വെളുപ്പും വലയങ്ങളായാണ് നിറം കൊടുത്തിരിക്കുന്നത്. 1988 ഏപ്രിൽ 30നാണ് ഇത് ഉപയോഗിക്കാൻ തുടങ്ങിയത്.
