Malayalam
ആലപ്പുഴ ജില്ലയിൽ വലിയഴീക്കൽ ഹാർബറിനടുത്തായി സ്ഥിതി ചെയ്യുന്ന വിളക്കുമാടമാണ് വലിയഴീക്കൽ വിളക്കുമാടം. 2021 ഒക്റ്റോബർ 30-നാണ് ഈ വിളക്കുമാടം ഉദ്ഘാടനം ചെയ്തത്. ഹാർബറിലേയ്ക്ക് മടങ്ങുന്ന മത്സ്യബന്ധനത്തൊഴിലാളികൾക്ക് രാത്രി സമയത്ത് പുലിമുട്ടിലേയ്ക്ക് പ്രവേശിക്കാൻ സഹായകമാണ് ഈ വിളക്കുമാടം.
