⛪ Religiöse Stätte

നെയ്തലക്കാവ് ഭഗവതിക്ഷേത്രം

Malayalam

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിന് വടക്കുപടിഞ്ഞാറുഭാഗത്ത് കോലഴി ഗ്രാമപഞ്ചായത്തിൽ കുറ്റൂരിൽ സ്ഥിതിചെയ്യുന്ന ഒരു ദേവി ക്ഷേത്രമാണ് നെയ്തലക്കാവ് ഭഗവതിക്ഷേത്രം. ആദിപരാശക്തിയായ ശ്രീഭദ്രകാളിയും മഹാദേവനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. ഉപദേവതകളായി ഗണപതി, ദുർഗ്ഗാ ഭഗവതി, അയ്യപ്പൻ, അന്തിമഹാകാളൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. നെയ്തലക്കാവിലമ്മ എന്ന്‌ ഭഗവതി അറിയപ്പെടുന്നു. പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാൾ എന്ന പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. മേടമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന തൃശ്ശൂർ പൂരത്തിന് മുന്നോടിയായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരവാതിൽ തുറക്കുന്നത് ഇവിടത്തെ ഭഗവതിയാണ്. തൃശ്ശൂർ പൂരം കൂടാതെ കന്നിമാസത്തിൽ നവരാത്രി, വൃശ്ചികമാസത്തിൽ തൃക്കാർത്തിക, കുംഭമാസത്തിൽ ശിവരാത്രി എന്നിവയും ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിൽ പെടും. കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്.

Mehr auf WikipediaQuelle: Wikipedia · CC BY-SA 4.0

Hotels in der Nähe

Sehenswertes in der Nähe