തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം, പെരിങ്ങനാട്Vis M · CC BY-SA 4.0

⛪ Religiöse Stätte

തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം, പെരിങ്ങനാട്

Malayalam

പത്തനംതിട്ട ജില്ലയിലെ അടൂരിനു സമീപം പെരിങ്ങനാട്; പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം. പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിനും ആ ദേശത്തിനും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ ദേശത്തിന്റെ പൂർവ ചരിത്രത്തിനും ക്ഷേത്രോൽഭവത്തിനും തമ്മിലുണ്ട്. പെരിങ്ങനാട് ദേശം ഒരു കാലത്തു കായകുളം രാജാവിന്റെ അതികാരാതിർത്തിയിൽ ആയിരുന്നു .ക്ഷേത്രം നിൽക്കുന്ന സ്ഥലം പൂവൻകുന്നിമല ,തേവർകോട്ടുമല,അട്ടകൊട്ടുമല,കടക്കുന്നിമല ,കുന്തിരിങ്ങാമല,ആതിരാമല എന്നീ കുന്നിൻ പ്രദേശങ്ങളുടെ മദ്ധ്യഭാഗത്താണ് . പൂർവരാശിയിലുള്ള തടകാഭിമുഖമായ പശ്ചാൽ ഭഗത് നാഗരാജ വാസമുള്ള പൂങ്കാവിനാൽ രക്ഷിതമായ ദക്ഷിണോത്തര ഭാഗങ്ങളിൽ ഉള്ള വിശാല മൈതാനങ്ങളാൽ പരിസേവ്യമാനമായി വിശ്വസംരക്ഷകനും സംഹാര മൂർത്തിയും അഭയവരദായകനുമായി വാണരുളുന്ന തൃച്ചേന്ദമംഗലത്തു മഹാദേവരുടെ ക്ഷേത്രം ഉണ്ടായത് എന്നാണെന്ന് കൃത്യമായി പറയാൻ തക്ക ചരിത്രരേഖകൾ ഒന്നും തന്നെ ലഭ്യമല്ല ശിലാ ലിഖിതങ്ങൾ വളരെ പഴക്കമുള്ള ലിപി സമ്പ്രദായത്തിലാണ് കാണപ്പെടുന്നത്.

Mehr auf WikipediaQuelle: Wikipedia · CC BY-SA 4.0

Hotels in der Nähe

Sehenswertes in der Nähe