malajálamština
നാഗാരാധനയ്ക്ക് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രമാണ് തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം. ശിവനും നാഗയക്ഷിയും പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രം ചേർത്തലയിൽ നിന്നു 5 കിലോമീറ്റർ വടക്ക് മാറി ദേശീയപാത - 47-ൽ വയലാർ കവലയിൽ നിന്നും 2.5 കിലോമീറ്റർ കിഴക്കാണ് സ്ഥിതി ചെയ്യുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി ശിവേനേയും പടിഞ്ഞാറ് ദർശനമായി നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു ഗണപതി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.